കൂത്താട്ടുകുളം: ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വെള്ളിവിളക്കുകളുടെ സമർപ്പണം നടന്നു. ഭദ്രദേവീനടയിൽ നടന്ന ചടങ്ങിൽ മുല്ലശ്ശേരിൽ ഇല്ലത്ത് ബിജു നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ക്ഷേത്രംസമിതി പ്രസിഡന്റ്
ആർ. ശ്യാംദാസ്, സെക്രട്ടറി കെ.ആർ. സോമൻ, ജി. ബാലചന്ദ്രൻ, എൻ.ആർ. കുമാർ, എൻ.സി. വിജയകുമാർ, സരസ്വതി അമ്മ, സുധാ വിജയൻ, വിജയമ്മ രാമചന്ദ്രൻ, സുമ നാരായണൻ എന്നിവർ നേതൃത്വം നൽകി.
ദുർഗാദേവി നടയിൽ കൈപ്പകശേരി ഇല്ലത്ത് രാമൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. കലശാഭിഷേകം
ക്ഷേത്രംതന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മണി തിരുമേനി നിർവ്വഹിച്ചു.
ഇന്ന് രാവിലെ 7.30ന് പൊങ്കാല നടക്കും. ബിജു നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. നാളെ രാത്രി ഒമ്പതിന് മുടിയേറ്റ്. ബുധനാഴ്ച രാവിലെ എട്ടിന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പാൽപ്പൊങ്കാല. പെരുമ്പുഴ ഇല്ലം നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. വൈകിട്ട് ഏഴിന് കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ്, താലപ്പൊലി, ഓണംകുന്ന് ക്ഷേത്രത്തിൽ വലിയകാണിക്ക, പഞ്ചവാദ്യപ്പറ. രാത്രി 12ന് ഗരുഡൻതൂക്കം. വ്യാഴാഴ്ച ഉച്ചയ്ക്ക് മഹാപ്രസാദ ഊട്ട്, രാത്രി എട്ടിന് വലിയഗുരുതി എന്നിവ നടക്കും.