ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖവക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ക്ഷേത്രംതന്ത്രി ആമ്പല്ലൂർ പുരുഷൻ, മേൽശാന്തി ശ്രീജിത്ത് മോഹനൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കുന്നു.

ഇന്ന് രാവിലെ ഏഴിന് നാദശ്രീ സംഗീത കലാകേന്ദ്രത്തിന്റെ സംഗീതാർച്ചന, കലാകൈരളി വാദ്യസംഘത്തിന്റെ ചെണ്ടമേളം, 11.30ന് പ്രസാദംഊട്ട്, വൈകിട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിൽ പകൽപ്പൂരം, രാത്രി എട്ടിന് ക്ഷേത്രാങ്കണത്തിൽ താലമെഴുന്നള്ളിപ്പ്, ആറാട്ടുബലി, കൊടിയിറക്കൽ, ഒമ്പതിന് വടക്കുംപുറത്ത് ഗുരുതി, മംഗളപൂജ, നടയടപ്പ്.

ശാഖാ സെക്രട്ടറി സി.ഡി. സലിലൻ, വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ, ദേവസ്വം മാനേജർ പ്രേമൻ പുറപ്പേൽ എന്നിവർ നേതൃത്വം നൽകും. 14ന് പ്രതിഷ്ഠാദിനത്തിൽ ഇളനീർനീരാട്ടും പാലഭിഷേകവും. വൈകിട്ട് ഏഴിന് മുൻശാഖാ ഭാരവാഹികളെ ആദരിക്കും.