കുറുപ്പംപടി : ജില്ലാ കുടുംബശ്രീ മിഷന്റെ ബാലസഭയുടെ നേതൃത്വത്തിൽ കൂവപ്പടി ബ്ലോക്ക് തല ഫുട്ബാൾ ലീഗ് മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ മുടക്കുഴ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. ബ്ലോക്കിന്റെ കീഴിൽ നടന്ന 6 പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ചേർന്ന് നടത്തിയ മത്സരത്തിലാണ് മുടക്കുഴ പഞ്ചായത്ത് ബാലസഭ ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ , സി.ഡി.എസ് ചെയർപേഴ്സൻ ദീപ ശ്രീജിത്ത്, വൈസ് ചെയർപേഴ്സൻ ഷിജി ബെന്നി, സാലി ബിജോയി, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സി.പി.സുമൻ എന്നിവർ നേതൃത്വം നൽകി.