കൂത്താട്ടുകുളം: സി.പി.ഐ കൂത്താട്ടുകുളം ബ്രാഞ്ച് സമ്മേളനത്തിന് ഭാഗമായി മാരുതിക്കവല - മംഗലത്തുതാഴം ബ്രാഞ്ചിന്റെ സമ്മേളനം നടന്നു. രാവിലെ നടന്ന പതാക ഉയർത്തൽ ചടങ്ങ് മുതിർന്ന പ്രവർത്തക ലീല ഓമനക്കുട്ടൻ നിർവ്വഹിച്ചു. മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗവും നഗരസഭ വൈസ്ചെയർപേഴ്സണുമായ അംബിക രാജേന്ദ്രൻ ഉദ്ഘാടനം നടത്തി. കെ.ആർ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്ന് ആയുർവേദ എം.ഡി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ. ഗ്രേഷ്മ. പി. രാജിനെ എ.ഐ.വൈ.എഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി പി.എം ഷൈൻ മൊമന്റോ നൽകി ആദരിച്ചു. മുതിർന്ന പ്രവർത്തകൻ സി.എൻ. ചന്ദ്രശേഖരനെ എ.എസ്. രാജൻ പൊന്നാടയിട്ടു ആദരിച്ചു. സി.പി.ഐ കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറി എ.കെ.ദേവദാസ്, ഷൈജുമോൻ പി.ആർ, ബിജോ പൗലോസ്, ബീനാ സജീവൻ, സതി ദേവദാസ്, ജയരാജ് അമ്പാടി, രാജേഷ്, ബാബു ജേക്കബ്, നിധീഷ് സോമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറിയായി പി.ആർ ഷൈജുമോനെ തിരഞ്ഞെടുത്തു.