1

പള്ളുരുത്തി: ഷഫീഖ്- അനർഘ ചികിത്സാ സഹായസമിതിയുടെ ധനശേഖരണാർത്ഥമുള്ള ബിരിയാണി ചലഞ്ചിന്റെ കൂപ്പൺ വിതരണോദ്ഘാടനവും അമൃത ആശുപത്രിയുടെ സഹകരണത്തോടെയുള്ള രക്തദാനക്യാമ്പും നമ്പ്യാപുരം എ.ജെ. ഹാളിൽ നടന്നു. രക്തദാന ക്യാമ്പ് ഹൈബി ഈഡൻ എം.പിയും കൂപ്പൺ വിതരണോദ്ഘാടനം ലക്ചറർ കെ.ജെ.ബെന്നിക്ക് നൽകി മേയർ എം. അനിൽകുമാറും നിർവഹിച്ചു. സഹായസമിതി ചെയർമാനും കൗൺസിലറുമായ അഡ്വ.പി.എസ്. വിജു അദ്ധ്യക്ഷനായി.