cpi

ഏലൂർ: സി.പി.ഐ പുതിയറോഡ് ബ്രാഞ്ച് സമ്മേളനം കളമശേരി മണ്ഡലം കമ്മിറ്റി അംഗം പി.ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്സൺ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ലോക്കൽ സെക്രട്ടറി ഷാജി ഇടപ്പള്ളി അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി.കെ.സുരേഷ്, ഏലൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി യു.എഫ്.തോമസ്, സി.ജെ. ബെന്നി, പി.എസ്.ശ്രീജിത്ത്, സി.എസ്. ജോൺ, ലിൻസി തോമസ്, സൂര്യ ശ്രീജിത്ത്, കെ.ടി.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി സൂര്യ ശ്രീജിത്ത്, അസിസ്റ്റന്റ് സെക്രട്ടറിയായി കെ.ടി.വിനോദ്കുമാർ എന്നിവരെ തിരഞ്ഞെടുത്തു.