df

തൃക്കാക്കര: കൊച്ചിനഗരത്തിലും തൃക്കാക്കര മുൻസിപ്പൽ പ്രദേശത്തുമായുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ പരിശോധന കർശനമാക്കണമെന്ന് ബി.ജെ.പി നേതാവ് ടി.ബാലചന്ദ്രൻ ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിലും തൃക്കാക്കര മുനിസിപ്പാലിറ്റി ഏരിയകളിലും ലൈസൻസ് ഇല്ലാതെ വഴിയോര കച്ചവടം നടത്തുന്നരെ ഒഴിപ്പിക്കാൻ വ്യഗ്രത കാട്ടുന്ന ഉദ്യോഗസ്ഥർ അനധികൃത നിർമ്മാണങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്. ഇടപ്പള്ളിയിലും സമീപപ്രദേശങ്ങളിലും അനധികൃത നിർമ്മാണങ്ങൾ വ്യാപകമാണ്. ഇടപള്ളി, കലൂർ പ്രദേശങ്ങളിൽ മാത്രം കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ അനവധി അനധികൃത നിർമ്മാണങ്ങൾക്ക് ഉടമകൾക്ക് പുതിയ ലൈസൻസ് നൽകിയും പഴയത് സ്ഥലം പരിശോധിക്കാതെ പുതുക്കിയും നൽകിയിട്ടുണ്ട്.