മൂവാറ്റുപുഴ: ആറൂർ മീങ്കുന്നം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള കാർമെൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനത്തിന് മുന്നോടിയായി നടത്തിയ വനിതാ കൂട്ടായ്മ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. വനിതാ വേദി ചെയർപേഴ്സൺ റാണി ജയ്സൺ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എൽബി ജിബിൻ സ്വാഗതം പറഞ്ഞു. സെന്റ് ജോസഫ് പള്ളി വികാരി റവ.ഫാ. ജോർജ്ജ് വടക്കേൽ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എസ്.എ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഉഷമാനാട്ട് മുഖ്യ പ്രഭാഷണം നടത്തി.

താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ ലൈബ്രറി സീനിയർ അംഗം മേരിപീറ്ററിനെ വനിതാവേദി അംഗം മേഴ്സി ജോസ് ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് എം.റ്റി.ഇമ്മാനുവൽ, മുൻ പ്രസിഡന്റ് പി.എം.മാത്യു, ലൈബ്രറി സെക്രട്ടറി ജോഷി പോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എമ്മാനുവൽ പോൾ , വനിതാ വേദി വൈസ് പ്രസിഡന്റ് മോഹന വല്ലി ജോയി എന്നിവർ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സിബി കുര്യാക്കോ, വിഷ്ണുബാബു, ജാൻസി മാത്യു, ആൽബി ആൽബിൻ , ആരക്കുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റ്റോമി വള്ളമറ്റം, സി.ഡി.എസ്.ചെയർപേഴ്സൺ അമ്പിളി വിജയൻ, വനിതാവേദി സെക്രട്ടറി ടീന ബിബീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വനിതകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

.