ആലുവ: സഹോദരൻ അയ്യപ്പന്റെ ചരമവാർഷികത്തോടനുബന്ധിച്ച് തോട്ടുമുഖം ശ്രീനാരായണഗിരിയിൽ സഹോദരൻ അയ്യപ്പന്റെ സ്മൃതിമണ്ഡപത്തിൽ എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ശാഖാ പ്രസിഡന്റ് എം.കെ. രാജീവ്, സെക്രട്ടറി എം.കെ. ഗിരീഷ്, കെ.വി. കുമാരൻ, സുരേഷ്, ഷിബു, ബാബു, അജിതാ രഘു, ഓമന പ്രസാദ്, സുധി ജനാർദ്ദനൻ, ശിവൻ, ദിലീപ്, ശ്രീജ ഗിരീഷ്, കെ.കെ. സത്യൻ, ഹരിലാൽ എന്നിവർ നേതൃത്വം നൽകി.