ആലുവ: ഉളിയന്നൂർ പെരുന്തച്ചൻ ഭുവനേശ്വരി ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങുകൾ ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെ ആരംഭിച്ചു. മഹാവിഷ്ണുവിന്റെ അംശാവതാരമായ പെരുംതച്ചന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം എന്ന നിലയിൽ പൊങ്കാലയ്ക്ക് ശേഷം വസ്ത്ര താംബൂല സമർപ്പണത്തിലും നിരവധി ഭക്തർ പങ്കെടുത്തു. ഉളിയന്നൂർ പൊങ്കാല നിവേദ്യത്തോടെ സമാപിച്ചു.
ക്ഷേത്രം പ്രസിഡന്റ് ഹരിദാസ് ചെങ്ങമനാട്, സെക്രട്ടറി അനീഷ് പൊയ്ക്കാട്ടുശേരി, കാര്യദർശി പ്രദീപ് പെരുംപടന്ന, ഭാരവാഹികളായ ശിവൻ ഉളിയന്നൂർ, സരസൻ പെരുംപടന്ന, തമ്പി ഉളിയന്നൂർ, ജയൻ ചെങ്ങമനാട്, ബിജു പെരുംപടന്ന, അനീഷ് അയ്യപ്പൻ, സജി അങ്കമാലി, സജിത്ത് പട്ടിമറ്റം, സുബ്രമണ്യൻ തച്ചൻ, മോഹനൻ പെരുംപടന്ന , ബാബു നൊച്ചിമ, തുടങ്ങിയവർ നേതൃത്വം നൽകി.