അങ്കമാലി: കേരള പ്രവാസി സംഘം അങ്കമാലി ഏരിയാ കൺവെൻഷൻ നടന്നു. സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വക്കേറ്റ് കെ. കെ. ഷിബു ഉദ്ഘാടനം ചെയ്തു. പി. കെ. ബഷീർ യോഗത്തിൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം.യു അഷ്‌റഫ്‌ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.ഇ നാസർ, പ്രസിഡന്റ് ഇ.ഡി ജോയി, പി.എ തോമസ്, യോഹന്നാൻ കൂരൻ, ബിജു കാരമറ്റം, പി.ബി അലി എന്നിവർ സംസാരിച്ചു. കൺവീനറായി യോഹന്നാൻ വി. കൂരനെ തിരഞ്ഞെടുത്തു.