മുവാറ്റുപുഴ : കൊവിഡ് മഹാമാരി കാലഘട്ടത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടിംഗ് കോഴ്സിന്റെ പരീക്ഷ നടത്തിപ്പ് കോ ഓർഡിനേഷൻ സെന്ററാക്കി മൂവാറ്റുപുഴ നിർമല കോളേജിനെ മാറ്റിയതിന് ഐ .സി.എ. ഐ കെ. നാരായണനെ ആദരിച്ചു. ചടങ്ങിൽ ഹൈക്കോടതി ജസ്റ്റിസ് ടി .ആർ. രവി ഉപഹാരം നൽകി. ചടങ്ങിൽ ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് പ്രസിഡന്റ് ജോസ് കെ.യു , സൗതേൺ ഇന്ത്യ റീജിയണൽ കൗൺസിൽ മെമ്പർ സതീശൻ കെ, മുൻ ഭാരവാഹികൾ ആയ ബാബു എബ്രഹാം കള്ളിവയലിൽ, ജോമോൻ കെ .ജോർജ് എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ സെന്ററിൽ മാത്രം 1000വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോൾ ഇത്രയും വിദ്യാർത്ഥികളെ ഒന്നിച്ചു പരീക്ഷ എഴുതിക്കുയെന്ന ഉത്തരവാതിത്വം ഐ .സി .എ .ഐ അംഗങ്ങൾ അടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റുമാർ സ്വമേധയ ഏറ്റെടുക്കുകയായിരുന്നു.