കൂത്താട്ടുകുളം: വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേശദാന ക്യാമ്പ് നാളെ കൂത്താട്ടുകുളം ടൗൺഹാളിൽ നടക്കും. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇൻഡ്യ കൂത്താട്ടുകുളം ഏരിയ, കൂത്താട്ടുകുളം നഗരസഭ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കേശദാനം സ്നേഹദാനം പദ്ധതി നടപ്പാക്കുന്നത്.

രാവിലെ 10.30 ന് ചേരുന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷയാകും. കൊവിഡാനന്തര ചികിത്സ ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ഡോ. രമ്യ വിജയൻ ക്ലാസ് നയിക്കും. കാൻസർ ബാധിച്ച് മുടി നഷ്ടപ്പെട്ടവർക്ക് വിഗ് നിർമ്മിക്കാൻ മുടി നൽകും. ഭാരവാഹികളായ ഡോ. ജാസ്മിൻ സാം (സെയിന്റ് മേരീസ് ആയുർവേദ ക്ലിനിക് ), ഡോ. അഞ്ജലി ശ്രീകാന്ത് ( ശ്രീധരീയം), ഡോ. അർജുൻ പി.രാജൻ, കോ-ഓർഡിനേറ്റർ പി.കെ.സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9495281485,9952089176.