ആലുവ: എസ്.എൻ.ഡി.പി യോഗം പ്രസിഡന്റുമായിരുന്ന സഹോദരൻ അയ്യപ്പന്റെ 54-ാമത് ചരമ വാർഷിക ദിനത്തിൽ തോട്ടുമുഖം ശ്രീനാരായണഗിരിയിൽ സഹോദരൻ അയ്യപ്പന്റെ സ്മൃതിമണ്ഡപത്തിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പോഷക സംഘടനകളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. കുമാരൻ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് നിർമ്മൽകുമാർ, ബോർഡ് അംഗം പി.പി. സനകൻ, കൗൺസിലർ സജീവൻ ഇടച്ചിറ, നേതാക്കളായ കെ.ജി. ജഗൽകുമാർ, കോമളകുമാർ, രാജേഷ് എടയപ്പുറം, ശരത് തായിക്കാട്ടുകര, ബിന്ദു രതീഷ്, സുനിൽ ഘോഷ്, എം.കെ. ഗിരീഷ്, സുരേഷ്, സുനീഷ് പട്ടേരിപ്പുറം, എം.കെ. രാജീവ് എന്നിവർ സംസാരിച്ചു.