df

കൊച്ചി: കൊവിഡിനിടെ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാൻ കഴിയാതെ പോയവർക്ക് ഇവ പൂർത്തീകരിക്കുന്നതിനുള്ള മിഷൻ ഇന്ദ്രധനുഷ് പരിപാടിക്ക് ജില്ലയിൽ ഇന്ന് തുടക്കമാകും. രണ്ടുവയസ് വരെയുളള 548 കുട്ടികൾക്കും 79 ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കാനുള്ള അവസരമാണിത്. ബി.സി,ജി, ഒ.പി.വി, ഐ.പി.വി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്‌സിൻ, എം.ആർ, ഡി.പി.ടി, ടി.ഡി തുടങ്ങിയ വാക്‌സിനുകളാണ് ലഭ്യമാവുക. ജില്ലയിൽ രണ്ടുവയസ്സിന് താഴെയുള്ള മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മൂന്ന് റൗണ്ടുകളിലായാണ് പരിപാടി നടപ്പിലാക്കുന്നത്. തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ വാക്സിനേഷന് എത്താം.