കോതമംഗലം :എസ് എൻ ഡി പി യോഗം കോതമംഗലം യൂണിയൻ യൂത്ത്മൂവ്മെന്റ് ശാഖാതല ഭാരവാഹികളുടെ സമ്മേളനം യൂണിയൻ ഓഫീസിൽ വച്ച് യൂത്ത്മൂവ്മെന്റ് സംസ്ഥാന സമതി അംഗവും യൂണിയൻ വൈസ് പ്രസിഡന്റുമായ കെ എസ് ഷിനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എം.ബി. തിലകൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അജി നാരായണൻ മുഖ്യപ്രഭാഷണവും സെക്രട്ടറി പി.എ സോമൻ സംഘടനാ സന്ദേശവും യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ യുവജന സന്ദേശവും നൽകി.

എസ്.എൻ.ഡി.പി യോഗ നിർദ്ദേശപ്രകാരം യൂത്ത്മൂവ്മെന്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ്, ഫുഡ്ബാൾ, കബഡി, ബാറ്റ്മിന്റൺ, വടംവലി എന്നിവയ്ക്കായി കോതമംഗലം യൂണിയന്റെ ടീമിനെ ഈ മാസം 30 ന് മുമ്പ് സജ്ജമാക്കുവാനും ശാഖാതലത്തിൽ നിന്നും ടീം അംഗങ്ങളെ തിരഞ്ഞെടുക്കുവാനും ചെയ്യുവാനും തീരുമാനിച്ചു. ദേവഗിരി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിന് മുന്നോടിയായി മാർച്ച് 20 ന് പീതാംബര ദീക്ഷ സ്വീകരിച്ച് വിഗ്രഹഘോഷയാത്രയിലും പ്രതിഷ്ഠാ മഹോത്സവ ചടങ്ങുകളിലും മുഴുവൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകരെയും പങ്കെടുപ്പിക്കും. യൂണിയൻ കൗൺസിലർമാരായ പി.വി വാസു, റ്റി. വി വിയൻ ബിജി.പി, സജി കെ.ജെ. എന്നിവർ സംസാരിച്ചു.