
കരുമാല്ലൂർ: മനയ്ക്കപ്പടി വേഴപ്പറമ്പ് മനയിൽ നാരായണൻ നമ്പൂതിരിപ്പാട് (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വേഴപ്പറമ്പ്മന തറവാട്ടുവളപ്പിൽ. തച്ചുശാസ്ത്രം, തന്ത്രവിദ്യ വിദഗ്ദ്ധനായിരുന്നു. തന്ത്രിസമാജം മുൻകാല സംസ്ഥാന സെക്രട്ടറിയായിരുന്ന ഇദ്ദേഹം നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയായിയിരുന്നു. ഭാര്യ: ഹംസിനി. മക്കൾ: ഹരികൃഷ്ണൻ, ഡോ. ഹിരണ്യ