ആലുവ: റോഡിൽ കളഞ്ഞുകിട്ടിയ പതിനാലായിരം രൂപ ഡെലിവറി ബോയ് ഉടമസ്ഥന് കൈമാറി. കിഴക്കേ കടുങ്ങല്ലൂർ ഇരുമ്പാപുറത്തു വീട്ടിൽ രാധാകൃഷ്ണന്റെയും പങ്കജവല്ലിയുടെയും മകനായ ശ്രീവിനായകാണ് മാതൃകയായത്. സ്വിഗ്ഗി ഡെലിവറി ഓട്ടത്തിനിടയിൽ ആലുവ യു.സി കോളേജിനു സമീപത്തു നിന്നുമാണ് പതിനാലായിരം രൂപയും ആധാർ കാർഡ്, പാൻ കാർഡ് അടക്കം സുപ്രധാന രേഖകൾ അടങ്ങിയ പേഴ്‌സ് ലഭിച്ചത്. ഉടമയായ സുനിൽ ആന്റണിയെ ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് കൈമാറിയത്.