youth

കൊച്ചി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കണയന്നൂർ യൂണിയൻ യുവജന കൺവെൻഷൻ സംഘടിപ്പിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് ചെയർമാൻ ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വിനോദ് വേണുഗോപാൽ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സുജിത്,​ യൂത്ത് മൂവ്‌മെന്റ് യൂണിയൻ ജോയിന്റ് സെക്രട്ടറി ധനേഷ് മേച്ചേരിൽ,​ കൗൺസിൽ അംഗം പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.