
കൊച്ചി: വർണങ്ങളാൽ ചിത്രങ്ങളെഴുതിയും പാട്ടുകൾ പാടിയും വനിതാസംഗമം ഉഷാറാക്കി 21 വനിതകൾ. വനിതാദിനത്തോട് അനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്. ഹണി ഹർഷൻ, രേവതി അലക്‌സ്, അനിതാ വർമ്മ തുടങ്ങിയവരാണ് കാൻവാസിൽ ആകർഷക ചിത്രങ്ങൾ വരച്ചത്.
കലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചിയാണ് ഡർബാർ ഹാൾ ഗ്രൗണ്ടിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്. കൊച്ചി കോർപ്പറേഷൻ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് മുഖ്യാതിഥിയായി. മുൻ മേയർ സൗമിനി ജെയിൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ടീച്ച് ആർട്ട് കൊച്ചി കോ-ഓർഡിനേറ്റർ ആർ.കെ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. എം.പി.മനോജ്, അനുപമ നായർ, എഴുത്തുകാരി അനിതാ വർമ്മ, രജ്ഞിത് ലാൽ, സണ്ണി പോൾ എന്നിവർ സംസാരിച്ചു.