കൊച്ചി: മതേതര കേരളത്തിന്റെ സ്നേഹസാന്നിദ്ധ്യമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ എന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. ക്രൈസ്തവ സമൂഹവുമായി എന്നും ഹൃദ്യമായ ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നത്. തീവ്രവാദ നിലപാടുള്ള ചിലർ മതവിദ്വേഷത്തിന് ശ്രമിച്ചപ്പോൾ മതസാഹോദര്യത്തിന്റെ കാവലാളായി അദ്ദേഹം നിലയുറപ്പിച്ചു.