കൊച്ചി: ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318സിയുടെ എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 150 ക്ലബ്ബുകളുടെ സേവന പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ ഡിസ്‌ട്രിക്ട് ഗവർണർ വി.സി. ജെയിംസ് വിതരണം ചെയ്തു. മുൻ ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു.
മൾട്ടിപ്പിൾ കൗൺസിൽ മുൻ ചെയർമാൻ മോഹൻ പ്രഭാകർ, വൈസ് ഗവർണർമാരായ ഡോ.ജോസഫ് മനോജ്, ഡോ.ബീന രവികുമാർ, ഭാരവാഹികളായ കെ.ബി.ഷൈൻകുമാർ, രാജൻ നമ്പൂതിരി, വി.എസ്.ജയേഷ്, കെ.ജെ.സജീവ്, റോഷൻ മെന്റ്‌സ് തുടങ്ങിയവർ സംസാരിച്ചു.