കൊച്ചി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ മുൻ എം.എൽ.എയും ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.എ.എൻ. രാജൻബാബു അനുശോചിച്ചു. അദ്ദേഹത്തിന്റെ വേർപാട് ലീഗിനും യു.ഡി.എഫിനും മതേതരകേരളത്തിനും തീരാനഷ്ടമാണ്. കെ.ആർ. ഗൗരിഅമ്മയോടും ജെ.എസ്.എസിനോടും എന്നും അടുപ്പവും സ്‌നേഹവും കരുതലും സൂക്ഷിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് രാജൻബാബു അനുസ്‌മരിച്ചു.