p

കൊച്ചി: തദ്ദേശഭരണത്തിൽ മാത്രം വനിതാ പ്രാതിനിദ്ധ്യം 59 ശതമാനമാണ്. കൂടാതെ,​ കുടുംബശ്രീ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട 2.33 ലക്ഷം വനിതകളുണ്ട്. 2.94 ലക്ഷം അയൽകൂട്ടങ്ങളിലായി 45.85 ലക്ഷം വനിതകൾ അംഗങ്ങളായും പ്രവർത്തിക്കുന്നു. എന്നി​ട്ടും സ്ത്രീകൾക്കെതിരായ ഗാർഹികാതിക്രമങ്ങൾ ഫലപ്രദമായി കുറയ്ക്കാനാകുന്നില്ലെന്നാണ് പൊലീസ് കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.

 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ

2020 : 12,659

2021 : 16,418

കൂടുതൽ അതിക്രമങ്ങളും ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയൊ ക്രൂരതയുമായി ബന്ധപ്പെട്ടതാണ്. 2020ൽ 2707 ഉം 2021ൽ 5016 ഉം കേസാണ് ഈ വിഭാഗത്തിൽ രജിസ്റ്റ് ചെയ്തത്.സ്ത്രീകൾക്കുള്ള നിയമപരിരക്ഷയെക്കുറിച്ച് ശരിയായ അവബോധമില്ലാത്തതും പൊലീസിന്റെ പിങ്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം, കെ-പോൽ ആപ്പ് എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താത്തതുമാണ് കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണം.

 കെ-പോൽ ആപ്പ്

അടിയന്തര ഘട്ടത്തിൽ രക്ഷയേകുന്ന സംവിധാനമാണ് കേരള പൊലീസിന്റെ കെ-പോൽ ആപ്പ്. ഇതുവരെ 5,80,676 പേർ മാത്രമാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്.

 തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗബലം

(ആകെ വാർഡുകൾ 21,865)

സ്ത്രീകൾ............. 11,931

പുരുഷന്മാർ............ 9,885

ഒഴിവുള്ള സീറ്റുകൾ.. 49

 അദ്ധ്യക്ഷ പദവി (വനിത)

ഗ്രാമപഞ്ചായത്ത് .......471

ബ്ലോക്ക് പഞ്ചായത്ത്... 77

ജില്ലാ പഞ്ചായത്ത്............. 7

മുനിസിപ്പാലിറ്റി............... 44

കോർപ്പറേഷൻ............... 3

 കുടുംബശ്രീ മിഷൻ

എ.ഡി.എസ്. ഭാരവാഹികൾ...... 2,14,005

സി.ഡി.എസ്. ഭാരവാഹികൾ....... 19,453

സി.ഡി.എസ്. ചെയർപേഴ്സൺ...... 1,064

സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ.. 1,064