 
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ.അനിൽകുമാർ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ.തമ്പാൻ, യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, ടി.വി. ചന്ദ്രമോഹനൻ, എം.ആർ. നാരായണൻ എന്നിവർ നേതൃത്വം നൽകി.