
കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സംഘടിപ്പിച്ച 54-ാമത് സഹോദരൻ അയ്യപ്പൻ ചരമ വാർഷിക ദിനാചരണം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ അഭിലാഷ് ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ കെ.കെ.പീതാംബരൻ അദ്ധ്യക്ഷനായി.
കലൂർ സൗത്ത് ശാഖ പ്രസിഡന്റ് പി.ഐ.തമ്പി, ബീന നന്ദകുമാർ, പച്ചാളം ശാഖാ പ്രസിഡന്റ് അഡ്വ.വി.പി.സീമന്തിനി, പോണേക്കര ശാഖാ വൈസ് പ്രസിഡന്റ് ഹനിതകുമാർ, തമ്പി ചേലക്കാട്ട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജി.ബിജു സ്വാഗതവും ഡോ.ദിവ്യാ രൺചന്ദ് നന്ദിയും പറഞ്ഞു.