
മരട്: മരട് നോർത്ത് തുരുത്തി ഫ്രണ്ട്സ് സാംസ്കാരിക സമിതിയുടെ ഓഫീസ് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.എസ്. കമലാസനൻ അദ്ധ്യക്ഷനായി. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി.രാജേഷ്, കൗൺസിലർ ഷീജ സാൻകുമാർ, തുരുത്തി ക്ഷേത്രം മേൽശാന്തി പ്രമോദ്, ടി.പി.ലെനിൻ, കെ.എൽ.പ്രദീപ്, ടി.പി.സുരേഷ് എന്നിവർ സംസാരിച്ചു.