അങ്കമാലി: ജീവന് രക്തം വിശപ്പിന് ഭക്ഷണം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന പൊതിച്ചോർ വിതരണത്തിന്റെ ഭാഗമായി പാലിശേരി മേഖലാകമ്മിറ്റി കളമശേരി മെഡിക്കൽ കോളേജിൽ ആയിരത്തി ഇരുന്നൂറോളം ഭക്ഷണപ്പൊതികൾ വിതരണംചെയ്തു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാനകമ്മിറ്റി അംഗം കെ.പി. റെജിഷ് ഭക്ഷണവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി റോജിസ് മുണ്ടപ്ലാക്കൽ, സുനു സുകുമാരൻ, കെ.കെ. ഗോപി, കെ.പി. അനീഷ് എന്നിവർ പ്രസംഗിച്ചു.