swimming
ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ അങ്കമാലി വിശ്വജ്യോതി സ്‌കൂൾ ടീം

അങ്കമാലി: ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ 249 പോയിന്റോടെ അങ്കമാലി വിശ്വജ്യോതി സ്‌കൂൾ ഓവറോൾ രണ്ടാംസ്ഥാനം നേടി. ആൺകട്ടികളുടെ വിഭാഗം 92 പോയിന്റും പെൺകുട്ടികളുടെ വിഭാഗം 157 പോയിന്റും നേടിയാണ് നേട്ടം കൈവരിച്ചത്. 10 സ്വർണവും 11 വെള്ളിയും11 വെങ്കലവും കരസ്ഥമാക്കി. കാരൺ ബെന്നി വ്യക്തിഗത ചാമ്പ്യനായി. ജില്ലാ നീന്തൽ മത്സരത്തിൽ വിജയികളായവരെ സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി, പ്രിൻസിപ്പൽ ഫാ. ജോഷി

കൂട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ഫാ.ഡോൺ മഞ്ഞളി, പരിശീലകൻ അനിൽകുമാർ എന്നിവർ

അഭിനന്ദിച്ചു. പാമ്പാക്കുട എം.ടി.എം ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു മത്സരം. സബ് ജൂനിയർ വിഭാഗത്തിൽ 328 പോയന്റ് നേടി ചാമ്പ്യൻഷിപ്പും ജൂനിയർ വിഭാഗത്തിൽ 379 പോയിന്റോടെ രണ്ടാംസ്ഥാനവും നേടിയിയിരുന്നു. ഈ

മത്സരത്തിലും വിശ്വജ്യോതി സ്‌കൂളിനായിരുന്നു രണ്ടാംസ്ഥാനം.