അങ്കമാലി: നഗരസഭയുടെ നേതൃത്വത്തിൽ എൽ.എഫ് ആശുപത്രിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാദിനം 'സ്ത്രീ വന്ദനം2022' സംഘടിപ്പിച്ചു. റോജി എം. ജോൺ, എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. എൽ.എഫ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.കൊച്ചുത്രേസ്യ ഗർഭാശയ കാൻസർ രോഗനിർണയ ക്യാമ്പിന് നേതൃത്വം നൽകി. അഡ്വ.അഞ്ജലി സൈറസ് ക്ലാസ് നയിച്ചു.
കൊവിഡ് കാലത്തെ പ്രതിരോധ പ്രവർത്തങ്ങൾക്ക് മുന്നണിപ്പോരാളികളായി പ്രവർത്തിച്ച ആശാപ്രവർത്തകരെ ആദരിച്ചു. വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിസി പോളി, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സാജു നെടുങ്ങാടൻ, ലില്ലി ജോയി, റോസിലി തോമസ്, കൗൺസിലർമാരായ .ടി.വൈ ഏല്യാസ്, സന്ദീപ് ശങ്കർ, മാത്യൂ തോമസ്, സിനി മനോജ്, സെക്രട്ടറി ഇൻചാർജ് ശോഭിനി ടി.വി, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രതിഭ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ഷൈലജ തങ്കരാജ്, നിഷ സാജു എന്നിവർ സംസാരിച്ചു.