കുറുപ്പംപടി: കല്ലിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുകോടിരൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനിലകെട്ടിടം കെട്ടിടം ഉദ്ഘാടനത്തിനു കാത്തുനിൽക്കാതെ വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി തുറന്നുകൊടുത്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയാണ് ഉദ്ഘാടനത്തിനു കാത്തുനിന്ന് മുറികൾ പൂട്ടിയിടേണ്ടന്ന് തീരുമാനിച്ചത്. ഉദ്ഘാടനം മുറപോലെ പിന്നീട് നടക്കും. എത്രയും നേരത്തെ കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങൾ ലഭിക്കട്ടെയെന്ന നിലപാടിലായിരുന്നു എം.എൽ.എ. സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന സ്കൂളിനും കുട്ടികൾക്കും ഈ നിലപാട് സഹായകമായി.