
പള്ളുരുത്തി: കൊച്ചി രൂപതയിലെ കുടുംബങ്ങളുടെ സംഗമം ഇടക്കൊച്ചി ആൽഫാ പാസ്റ്റൽ സെന്ററിൽ രൂപതാ വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി ഉദ്ഘാടനം ചെയ്തു. രൂപതാ കുടുംബ പ്രേഷിത സമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. കുടുംബാംഗങ്ങൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം 27ന് അർത്തുങ്കൽ പള്ളിയിൽ നടക്കുമെന്ന് ഡയറക്ടർ ജോസഫ് ചിറാപ്പള്ളി പറഞ്ഞു.