 
വൈപ്പിൻ: കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാർ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക്പ്രസിഡന്റ് സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോഷി ഡോൺബോസ്‌കോ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, ഡോ. കെ.കെ. ജോഷി, ടി.ആർ. വിനോയ്‌കുമാർ എന്നിവർ പ്രസംഗിച്ചു.