കൊച്ചി: പാടിവട്ടം ഗവ.എൽ.പി. സ്കൂളിൽ 12ന് നടക്കുന്ന കണയന്നൂർ താലൂക്ക് ബാലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി. കെ.ടി. സാജൻ, സി.ഡി. വത്സലകുമാരി, എം.കെ.തങ്കപ്പൻ, പി.എസ്. ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ.എ.എൻ. സന്തോഷ് (ചെയർമാൻ),​ പി.എസ്. ശിവരാമകൃഷ്ണൻ (കൺവീനർ).