ആലുവ: യുക്രെയിനിലെ യുദ്ധഭൂമിയിൽനിന്ന് നാട്ടിലെത്തിയ വിദ്യാർത്ഥിനികളെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. മെഡിക്കൽ വിദ്യാർത്ഥികളായ കിഴക്കെ കടുങ്ങല്ലൂർ ആലങ്ങായിൽ ജയദാസിന്റെ മകൾ ഹർഷിതദാസ്, സഹപാഠി കൊടുങ്ങല്ലൂർ സ്വദേശി മീന ഇസ്മയിൽ എന്നിവരെ കിഴക്കെ കടുങ്ങല്ലൂരിലെ വസതിയിലെത്തിയാണ് മന്ത്രി സന്ദർശിച്ചത്.
അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥികളായിരുന്ന ഇരുവരും ശനിയാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്. പൗരാവകാശ സംരക്ഷണസമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി, അഡ്വ. ഷാഹിദ്, എ.വി. ഗോപാലകൃഷ്ണൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.