നെടുമ്പാശേരി: ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് നാളെ വൈകിട്ട് ക്ഷേത്രം തന്ത്രി കിടങ്ങാശേരി രാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറും.
11ന് രാമചന്ദ്ര പുലവറുടെ തോൽപ്പാവക്കൂത്ത്, 12ന് നൃത്താഞ്ജലി സ്‌കൂൾ ഓഫ് ഡാൻസിന്റെ ശാസ്ത്രീയനൃത്തം, 13ന് വിദ്യാർത്ഥികൾക്കായി സാരസ്വത മന്ത്രാർച്ചന, 14ന് മൂന്ന് ഗജവീരന്മാർ അണിനിരക്കുന്ന ആവണംകോട് പൂരം എന്നിവ നടക്കും. ധനഞ്ജയൻ ഭട്ടതിരിപ്പാടിന്റെ പ്രമാണത്തിൽ പാണ്ടിമേളം. രാത്രി പൂരത്തിന് മറ്റൂർ വേണു നയിക്കുന്ന പഞ്ചവാദ്യം. 18ന് ആറാട്ടും തുടർന്ന് രാത്രി ഭദ്രകാളി ക്ഷേത്രത്തിൽ താലപ്പൊലിയും വാരണാട്ട് ശങ്കരനാരായണക്കുറുപ്പ് അവതരിപ്പിക്കുന്ന മുടിയേറ്റുമുണ്ടാകും. പൂരമഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും നിറമാല, ചുറ്റുവിളക്, വഴിപാടുകളും എണ്ണയും പൂജാ ദ്രവ്യങ്ങളും സമർപ്പിക്കാം.