vernnala2

കൊച്ചി: ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പാലാരിവട്ടം ബ്രാഞ്ചിൽ നിന്ന് വിരമിച്ച ടി.എം.സക്കിരി, വി.എസ്.മുരുകൻ എന്നി​വർക്ക് യാത്രയയപ്പ് നൽകി. സമ്മേളനം സി.ഐ.ടി.യു തൃക്കാക്കര ഏരിയ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. വി.സി.സുമേഷ് അദ്ധ്യക്ഷനായി. പി.എസ്.സതീഷ്, വി.ആർ.അശോകൻ, കെ.ജെ.സാജി എന്നിവർ സംസാരിച്ചു.