tv-pradheesh
നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ മികച്ച കർഷകർക്കുള്ള കർഷകമിത്ര അവാർഡ് വിതരണം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രതീഷ് നിർവഹിക്കുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ മാതൃകാകർഷകരെ കർഷകമിത്ര അവാർഡ് നൽകി ആദരിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു.

മേക്കാട് കോട്ടക്കൽ കെ.എ. വറീത്, പാറക്കടവ് പാരണികുളങ്ങര പി.ഒ. ബേബി, ചെങ്ങമനാട് കുളവൻകുന്ന് കെ.വി. കുഞ്ഞപ്പൻ, കുറ്റപ്പുഴ പുതുശേരി പി.സി. ഇട്ടീര എന്നിവരാണ് അവാർഡിന് അർഹരായത്. വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുവാൻ കർഷകർക്ക് പ്രോത്സാഹനവും പ്രചോദനവും നൽകുക എന്നതാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫാർമേഴ്‌സ് സെന്റർ ഭാരവാഹികൾ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. കുഞ്ഞ്, എസ്.വി. ജയദേവൻ പാറക്കടവ്, സെബാ മുഹമ്മദാലി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, ഷഫീഖ് ആത്രപ്പള്ളി, ജീജി എളൂർ, കെ.ബി.സജി, ഷാജു സെബാസ്റ്റ്യൻ, ടി.എസ്. ബാലചന്ദ്രൻ, പി.കെ. എസ്‌തോസ്, ഷാജി മേത്തർ, വി.എ. ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു.