v

കൊച്ചി: പോക്സോ ഉൾപ്പെടെ രണ്ടു പീഡനക്കേസുകളിൽ ജാമ്യം തേടി പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കൽ നൽകിയ ഹർജികൾ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിലാണ് ഹർജി. മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെയും മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചെന്നാണ് കേസുകൾ.