കൊച്ചി: സ്‌പെെസസ് ബോർഡിലെ വനിതാദിനാചരണം ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. ഡി.സത്യൻ അദ്ധ്യക്ഷനാകും. സീഫി മാനേജിംഗ് ഡയറക്ടർ ഡോ.പി.എ. മേരി അനിത, ഡോ.സി.ജെ. ജോൺ എന്നിവർ മുഖ്യാതിഥികളാകും. ഡയറക്ടർ ഡോ.എ.ബി. രമശ്രീ സംസാരിക്കും. മെഡിക്കൽ ക്യാമ്പിന് കോട്ടക്കൽ ആര്യവൈദ്യശാലയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ടി.എം. ഉണ്ണികൃഷ്ണൻ വാര്യർ, ഡോ.കവിത എന്നിവർ നേതൃത്വം നൽകും.