നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് വനിതാ സെൽ നിരുപയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പച മേരി മെറ്റിൽഡ ഉദ്ഘാടനം ചെയ്തു. കോളേജ് സെക്രട്ടറി അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, കോളേജ് ട്രഷറർ വി.കെ.എം. ബഷീർ, പ്രിൻസിപ്പൽ ഡോ. ആത്മാറാം, പുഷ്പ പൗലോസ്, ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.