 
ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 10,11,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരീക്ഷാസഹായ പ്രചോദനക്ലാസ് കേരള സമഗ്രശിക്ഷാ ജില്ലാ കോ ഓർഡിനേറ്റർ ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് അംഗം നിഷ, ലൈബ്രറി സെക്രട്ടറി കെ.പി. അശോകൻ, ജോയിന്റ് സെക്രട്ടറി എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.