മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ, ഐ.സി.ഡി.എസ്, ജാഗ്രതാസമിതി, ആശാവർക്കർമാർ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ലതാ പാർക്കിലെ തുറന്ന വേദിയിൽ ഇന്ന് വൈകിട്ട് 5 ന് ലോക വനിതാദിനാഘോഷം സംഘടിപ്പിക്കും. വനിതകളുടെ സമ്മേളനം, കലാസന്ധ്യ എന്നിവ ഉണ്ടാകും. പ്രവേശനം സൗജന്യം. വനിതാദിനാഘോഷം സമാപിക്കുന്നതോടെ സ്ത്രീകളുടെ രാത്രിനടത്തം ആരംഭിക്കും. പാർക്കിൽനിന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലേക്കാണ് നടത്തം. ഈ ഗ്രൂപ്പുകൾ പിന്നീട് കച്ചേരിത്താഴത്തുളള ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ഒത്തുചേരും