kv-anilkumar
കേരള യുക്തിവാദി സംഘത്തിന്റെയും കുട്ടമശേരി യുവജന വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹോദരൻ അയ്യപ്പൻ അനുസ്മരണം കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജാതിമത ചിന്തകൾക്ക് അതീതമായി പുരോഗമന മതേതര സാമൂഹ്യഘടനയ്ക്ക് അടിത്തറ സൃഷ്ടിച്ച് കാലത്തിന് മുന്നേനടന്ന സാമൂഹ്യവിപ്ലവകാരിയാണ് സഹോദരൻ അയ്യപ്പനെന്ന് യുക്തിവാദിസംഘം അഭിപ്രായപ്പെട്ടു.

കേരള യുക്തിവാദി സംഘത്തിന്റെയും കുട്ടമശേരി യുവജന വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടമശേരി നെഹ്രുമണ്ഡപത്തിൽ സഹോദരൻ അയ്യപ്പൻ അനുസ്മരണം സംഘടിപ്പിച്ചു. കേരള യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.വി. മന്മഥൻ അദ്ധ്യക്ഷത വഹിച്ചു.

ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ. ഷാജി സഹോദരൻ അനുസ്മരണം നടത്തി. മിശ്രവിവാഹവേദി സംസ്ഥാന സെക്രട്ടറി ശൂരനാട് ഗോപൻ, യുക്തിവാദിസംഘം സംസ്ഥാനകമ്മിറ്റി അംഗം എഴുപുന്ന ഗോപിനാഥ്, പി.വി. ജീവേഷ്, ഇ.കെ. ലൈല, കെ.പി. തങ്കപ്പൻ, പി.ഇ. സുധാകരൻ, ടി.എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.