ga
എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം. കെ.എസ്.ആർ.ടി.സി പെരുമ്പാവൂർ എ.ടി .ഒ ജയകുമാർ, സുനിൽ, നിയാസ് തുടങ്ങിയവർ സമീപം

കുറുപ്പംപടി : ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാആവശ്യങ്ങൾ പരിഗണിച്ച് കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി സർവീസ് പെരുമ്പാവൂരിലും ആരംഭിക്കും. നിയോജക മണ്ഡലത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളേയും ഉൾഗ്രാമങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് ഭാഗമായിട്ടാണ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നിർദ്ദേശപ്രകാരം ഗ്രാമവണ്ടി എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഗ്രാമവണ്ടി എന്ന ആശയം സഫലീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണകൂടി അനിവാര്യമാണ്. ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഏതെല്ലാം സമയങ്ങളിലാണ് സർവ്വീസ് ക്രമീകരിക്കേണ്ടതെന്നും റൂട്ടിന്റെ ദൈർഘ്യവും പ്രതീക്ഷിക്കാവുന്ന യാത്രക്കാരുടെ എണ്ണവും ഉൾക്കൊള്ളുന്ന വിവരങ്ങൾ സഹിതം കെ.എസ്.ആർ.ടി.സി പെരുമ്പാവൂർ ഓഫീസുമായി ചർച്ചചെയ്ത് ഉടനെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. എം.എൽ.എ ഓഫീസിൽ ചേർന്ന യോഗത്തിൽ പെരുമ്പാവൂർ എ.ടി.ഒ ജയകുമാർ, സുനിൽ, നിയാസ് തുടങ്ങിയവർ പങ്കെടുത്തു.