meeras
മീരാസ് ഡിജിറ്റൽ ലൈബ്രറിയും അതിഥി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടപ്പാക്കുന്ന പഠന പിന്തുണാ പദ്ധതിയുടെ മൂന്നാം ഘട്ട വിതരണം ഡോക്ടർ സബൈനും ഗ്രാമപഞ്ചായത്തംഗം സാജിത ടീച്ചറും ചേർന്ന് നിർവ്വഹിക്കുന്നു....

മൂവാറ്റുപുഴ: മീരാസ് ഡിജിറ്റൽ ലൈബ്രറിയും അതിഥി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടപ്പാക്കുന്ന പഠനപിന്തുണാ പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കമായി. മെരിറ്റ് സ്കോളർഷിപ്പ് മൂന്നാംഘട്ട വിതരണം ഡോ. സബൈനും ഗ്രാമപഞ്ചായത്ത് അംഗം സാജിതയും ചേർന്ന് നിർവഹിച്ചു. 30 കുട്ടികൾക്ക് ഒരു വർഷം മൂന്ന് ഘട്ടങ്ങളിലായി 10,000 രൂപ വീതമാണ് ഉന്നതപഠനത്തിന് അനുവദിക്കുന്നത്. വരും വർഷങ്ങളിലും സ്കോളർഷിപ്പ് തുടരും. കണക്ക് അനായാസം പഠിക്കുന്നതിനുള്ള എളുപ്പവഴികൾ വിശദീകരിച്ചുകൊണ്ട് പഠനക്ലാസും സംഘടിപ്പിച്ചിരുന്നു. എ.എം. നസീർ നേതൃത്വം നൽകി. കണക്കിന് പ്രത്യേക പരിശീലനം, എൻട്രൻസ്, പി.എസ്‌.സി പരിശീലനങ്ങൾ തുടങ്ങിയവ കൂടി മദ്ധ്യവേനലവധിയിൽ തുടങ്ങും. കുട്ടികൾക്കായി ചിത്രരചനയും സംഗീതവും ക്ലാസുകളും ആരംഭിക്കും. ചടങ്ങിൽ പി.ജി. ദാസ്, കൃഷ്ണചന്ദ്രൻ. യു, സി. ഇന്ദിര, യൂനസ് പി.ബി, അനുപോൾ, അനൂപ് പി.ബി, ഫൈസൽ സി.എ, സമീർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.