ആലങ്ങാട്: പ്രവാസി ക്ഷേമസമിതിയുടെ സംസ്ഥാന ഓഫീസ് മന്ദിരം യു.സി കോളേജിന് സമീപം ആർ.എസ്.എസ് മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.കെ. സുമോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ജയചന്ദ്രൻ, പ്രവാസി ക്ഷേമസമിതി മാർഗദർശക് എ.ആർ. മോഹനൻ, നരേന്ദ്രൻ ജി.ഒ, ജനം സി.ഇ.ഒ കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി വിനു മലപ്പുറം എന്നിവർ പ്രസംഗിച്ചു.