മൂവാറ്റുപുഴ: പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കായി മാനസിക സമ്മർദ്ദ ലഘൂകരണ പരീശീലന പരിപാടി പഠിക്കാം പരീക്ഷ എഴുതാം പേടിയില്ലാതെയുടെ ജില്ലാതല ഉദ്ഘാടനം പേഴക്കാപ്പിള്ളി ജി.എച്ച്.എസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം.ജെ. ജോമി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ഡി.എം.ഒ പ്രതിനിധി ഡോ.സൂസൻ മത്തായി ആലുങ്കൽ, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു വർക്കി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ, മെമ്പർ നെജി ഷാനവാസ് പറമ്പിൽ, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാർ വി.ജി, സ്‌കൂൾ പ്രിൻസിപ്പൽ സന്തോഷ് ടി ബി, ഹെഡ്മിസ്ട്രസ് ഷൈലാകുമാരി ,പി.ടി.എ. പ്രസിസന്റ് ഫൈസൽ മുണ്ടങ്ങാമറ്റം. എസ്. എം.സി ചെയർമാൻ വി.എച്ച്. ഷെഫീക്ക് എന്നിവർ സംസാരിച്ചു. ഡോ. ഹേമ തിലക്ക്, ഡോ. അജിത് കെ എ, യോഗ പരിശീലക റാണി സിപി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.