മൂവാറ്റുപുഴ: കഴിഞ്ഞദിവസം വിടപറഞ്ഞ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മത സാമൂഹിക മേഖലകളിൽ ഉന്നത സേവനങ്ങൾ നൽകിയ വ്യക്തിയും വിനയാന്വിതനുമായിരിന്നുവെന്ന് എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി പറഞ്ഞു. എസ്.വൈ.എസ് മൂവാറ്റുപുഴ സോൺ കൗൺസിൽ വാഴപ്പിള്ളി ഭാരത് റെസിഡൻസിയിൽ നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. സോൺ പ്രസിഡന്റ്‌ സൽമാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഷറഫുദ്ദീൻ ഉടുമ്പന്നൂർ, ബഷീർ, മിൻഹാസ്.പി എൻ, ഷാജഹാൻ സഖാഫി, ഷെഫീഖ് രണ്ടാർ എന്നിവർ സംസാരിച്ചു.