കുറുപ്പംപടി: തുരുത്തി വെൽബോയ്സ് ആർട്‌സ് ആൻഡ്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫൈവ്സ് ഫുട്‌ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 8 ദിവസം നീണ്ടുനിന്ന മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബെറിൻ വി.ബി, സെക്രട്ടറി എൽദോ പോൾ എന്നിവർ നേതൃത്വം നൽകി. ഒന്നാംസമ്മാനമായ 5001 രൂപയും ട്രോഫിയും ഗാലക്‌സി കൊറ്റമം നേടി. രണ്ടാംസമ്മാനം 3001 രൂപയും ട്രോഫിയും മിലൻ കല്ലുള്ളി നേടി.